ഭൂമി കൈയേറ്റം; മന്ത്രി തോമസ് ചാണ്ടിക്കെതിരെ നിയമ നടപടി വേണമെന്ന് റവന്യൂ മന്ത്രി

0
31

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ നിയമ നടപടിയെടുക്കണമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമയുടെ റിപ്പോര്‍ട്ടിലാണ് നടപടി വേണമെന്ന് അദ്ദേഹം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് റവന്യൂ മന്ത്രി ഇക്കാര്യം ധരിപ്പിച്ചു. കലക്ടറുടെ റിപ്പോര്‍ട്ടില്‍ ഗുരുതരമായ പരാമര്‍ശങ്ങളാണുള്ളത്. ഭൂസംരക്ഷണ നിയമത്തിന്റെ ലംഘനം ക്രിമിനല്‍ കുറ്റമാണെന്നും റവന്യൂ മന്ത്രി അറിയിച്ചു.

തണ്ണീര്‍ത്തട നിയമം ലംഘിച്ചതിനാല്‍ കമ്പനിയില്‍ പങ്കാളിയായ മന്ത്രിയും ഉത്തരവാദിയാണെന്ന് റവന്യൂ വകുപ്പ് വ്യക്തമാക്കുന്നു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. വാട്ടര്‍ വേള്‍ഡ് കമ്പനിക്ക് നോട്ടീസ് അയക്കണമെന്നും റവന്യൂ വകുപ്പ് നിര്‍ദേശിക്കുന്നു.

അതേസമയം നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമ ലംഘനത്തിന് തോമസ് ചാണ്ടിക്ക് കലക്ടര്‍ നോട്ടീസ് നല്‍കി.