മാര്‍ തെയോഫിലസ് കാലം ചെയ്തു

0
33

കോഴിക്കോട്: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. സഖറിയ മാര്‍ തെയോഫിലോസ്(65) കാലം ചെയ്തു.   കോഴിക്കോട് എംവിആര്‍ കാന്‍സര്‍ സെന്ററിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

ഭൗതിക ശരീരം കോഴിക്കോട് ചാത്തമംഗലത്തെ മൗണ്ട് ഹെര്‍മോന്‍ അരമനയിലേക്ക് മാറ്റും. കോയമ്പത്തൂരിലെ തടാകം

ക്രിസ്തുശിഷ്യആശ്രമത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ കബറടക്കശുശ്രൂഷകള്‍ നടക്കും.

2005 മാര്‍ച്ച് 5-ന് മേല്പട്ടസ്ഥാനമേറ്റ മാര്‍ തെയോഫിലോസ് ആദ്യം മലബാര്‍ ഭദ്രാസനത്തിന്റെ അസിസ്റ്റന്റ് ആയും 2006-ല്‍ പൂര്‍ണ്ണ ചുമതലയുള്ള മെത്രാപോലീത്തയായും നിയമിതനായി. ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സ്വന്ത നിലയ്ക്കും വിദ്യാര്‍ത്ഥിപ്രസ്ഥാനം മുഖാന്തിരവും നടത്തി. രക്തദാന പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവ്. മര്‍ത്തമറിയം സമാജത്തിന്റെ പ്രസിഡണ്ടും വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡണ്ടുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.