മുഖ്യമന്ത്രിയെ അധിക്ഷേപിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു

0
39

തിരുവനന്തപുരം: മുഖ്യമന്ത്രിയേയും ആഭ്യന്തര വകുപ്പിനെയും നവമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളില്‍ സര്‍ക്കാരിനെതിരെ പ്രചാരണം നടത്തരുതെന്നും രാഷ്ട്രീയ നിഷ്പക്ഷത പാലിക്കണമെന്നുമുള്ള പെരുമാറ്റചട്ടങ്ങളിലെ വ്യവസ്ഥകള്‍ ലഘിച്ചതിനാലാണ് ബാലവിനായകത്തെ സസ്പെന്‍ഡ് ചെയ്തതെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പൊതുമരാമത്ത് വകുപ്പ് നെടുമങ്ങാട് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ബാലവിനായകത്തെയാണ് മന്ത്രി ജി സുധാകരന്റെ നിര്‍ദേശപ്രകാരം സസ്പെന്‍ഡ് ചെയ്തത്.