ന്യൂഡല്‍ഹി: രാജധാനി എക്സ്പ്രസില്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ട് ഉറപ്പാകാതിരിക്കുന്ന യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യാനുള്ള അവസരമൊരുക്കാനുള്ള നീക്കവുമായി റെയില്‍വേ . എസി ഒന്നാം ക്ലാസ്, എസി രണ്ടാം ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്തിട്ട് ഉറപ്പാകാത്തവര്ക്കാണ് ഈ അവസരം.
അശ്വനി ലോഹാനി എയര്‍ ഇന്ത്യയുടെ ചെയര്‍മാനായിരിക്കെ മുന്നോട്ട് വെച്ച ആശയമാണിത് എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ഇന്ത്യന്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാനായപ്പോള്‍ വീണ്ടും കൊണ്ടുവന്നിരിക്കുന്നത്.പദ്ധതി നടപ്പാക്കുന്നതിന് വേണ്ടിയുളള നടപടികള്‍ റെയില്‍വേ ബോര്‍ഡ് ആരംഭിച്ചു.
യാത്ര പോകേണ്ട സ്ഥലത്തേക്കുള്ള ട്രെയിന്‍ ടിക്കറ്റ് നിരക്കും വിമാന ടിക്കറ്റും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ ആ തുക നല്കിയാല് മതിയാകും.
അതേസമയം, എയര്‍ ഇന്ത്യയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ പദ്ധതി നടപ്പിലാക്കാന്‍ സാധിക്കൂ. എന്നാല്‍ ഈ വിഷയത്തില്‍ പെട്ടന്നെ് പ്രതികരിക്കാനില്ലെന്നാണ് എയര്‍ ഇന്ത്യ ചെയര്മാന് രാജീവ് ബന്‍സല്‍ പറഞ്ഞത്.