രേവതിയുടെ മറ്റൊരു കഴിവ്

0
60

നല്ല അഭിനയം കാഴ്ചവച്ച ഒരു അഭിനേത്രിയാണ് രേവതി. സംവിധായിക എന്ന നിലയിലും ബഹുഭാഷകളില്‍ അംഗീകാരം നേടിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ രേവതി ഒരു മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാണെന്ന കാര്യം പലര്‍ക്കുമറിയില്ല എന്നതാണു സത്യം.

പക്ഷേ രേവതി ഇപ്പോള്‍ പുണ്യകോടി എന്ന അനിമേഷന്‍ ചിത്രത്തില്‍ ഒരു പശുവിന് ശബ്ദം നല്‍കി. മാത്രമല്ല മലയാളത്തില്‍ കുശ്ബുവിനും പൂജാബത്രക്കും വേണ്ടി ശബ്ദം നല്‍കിയിട്ടുണ്ട്.

തമിഴില്‍ ശ്രീദേവി, കാജോള്‍, തബ്ബു തുടങ്ങിയവര്‍ക്കും രേവതി തന്റെ ശബ്ദം കടം കൊടുത്തിട്ടുണ്ട്.