ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യന്‍ സഖ്യത്തിന് സ്വര്‍ണം

0
25

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ഷൂട്ടിങ് സ്പോര്‍ട്സ് ഫെഡറേഷന്‍ ലോകകപ്പില്‍ ഇന്ത്യയുടെ ജിത്തു റായ-ഹീന സിദ്ധു ടീമിന് സ്വര്‍ണ മെഡല്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മികസ്ഡ് വിഭാഗത്തിലാണ് ഇന്ത്യന്‍ ടീം സ്വര്‍ണം നേടിയത്.

ഫൈനലില്‍ ഫ്രഞ്ച് സഖ്യത്തെയാണ് ജിത്തുറായ്-സിദ്ധു സഖ്യം പരാജയപ്പെടുത്തിയത്. ലോകകപ്പില്‍ ആദ്യമായിട്ടാണ് ഈ വര്‍ഷം മിക്സഡ് ഡബിള്‍സ് മത്സരം ഉള്‍പ്പെടുത്തിയത്. 2020ല്‍ നടക്കുന്ന ടോക്യോ ഗെയിംസിലും ഇനി മിക്സഡ് ഡബിള്‍സും ഉള്‍പ്പെടുത്തും.

കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണമെഡല്‍ ജേതാവാണ് ജിത്തു റായ്. മുന്‍ കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവായ ഹീനാ സിദ്ധു മിക്സഡ് വിഭാഗത്തില്‍ തന്റെ മൂന്നാം സ്വര്‍ണമാണ് നേടിയത്. ലോകകപ്പിലെ ഇരുവരുടേയും ആദ്യ സ്വര്‍ണനേട്ടവുമാണിത്.