സെന്‍സെക്‌സില്‍ 87 പോയിന്റ് നേട്ടം

0
42

മുംബൈ: ഓഹരി സൂചികകളില്‍ രണ്ടാം ദിവസവും നേട്ടത്തോടെ തുടക്കം.സെന്‍സെക്സ് 87 പോയന്റ് നേട്ടത്തോടെ 32,594ലിലും നിഫ്റ്റി 22 പോയന്റ് ഉയര്‍ന്ന് 10,207ലുമെത്തി.

ബിഎസ്ഇയിലെ 1118 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 639 ഓഹരികള്‍ നഷ്ടത്തിലുമാണ്.
എസ്ബിഐ, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്സി ബാങ്ക് ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, വേദാന്ത, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, സിപ്ല, തുടങ്ങിയവ നേട്ടത്തിലാണ്.

എച്ച്സിഎല്‍ ടെക്, ടെക് മഹീന്ദ്ര, റിലയന്‍സ്, ടാറ്റ മോട്ടോഴ്സ്, സണ്‍ ഫാര്‍മ, ടിസിഎസ്, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, ഐടിസി, ലുപിന്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.