തിരുവനന്തപുരം: സോളാര്‍ കേസില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് എല്ലാ നിയമസഭാ അംഗങ്ങള്‍ക്കും നല്‍കണമെന്ന് കോണ്‍ഗ്രസ്സ് നേതാവ് കെ.സി.ജോസഫ്. ഇക്കാര്യം ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് ജോസഫ് കത്ത് നല്കി.
സോളാര്‍ കേസ് അന്വേഷിച്ച ജുഡീഷന്‍ കമ്മീഷന് റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വയക്കാന്‍ സര്‍ക്കാര്‍ നവംബര്‍ ഒന്‍പതിന് ഒരു ദിവസത്തെ സമ്മേളനം വിളിച്ചുചേര്‍ത്തിട്ടുണ്ട്. അന്ന് എല്ലാവര്ക്കും പകര്‍പ്പ് ലഭ്യമാക്കണമെന്നാണ് ജോസഫ് ആവശ്യപ്പെട്ടിട്ടുള്ളത്.
നേരത്തെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് തേടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചത്. സോളാര്‍ വിഷയത്തില്‍ കോണ്‍ഗ്രസ്സ് ഒറ്റക്കെട്ടാണെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ തെറ്റിദ്ധാരണാജനകമാണെന്നും കെ സി ജോസഫ് വ്യക്തമാക്കി.