സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ: ദിലീപിന്റെ വിശദീകരണം തൃപ്തികരമെന്ന് പൊലീസ്

0
50


കൊച്ചി: സ്വകാര്യ സുരക്ഷാ ഏജന്‍സിയായ തണ്ടര്‍ ഫോഴ്‌സിന്റെ സുരക്ഷ തേടിയതിന് നടന്‍ ദിലീപ് നല്‍കിയ വിശദീകരണം തൃപ്തികരമെന്ന് എറണാകുളം റൂറല്‍ എസ്.പി എ.വി.ജോര്‍ജ്ജ്. കേസ് നല്‍കിയവരില്‍ നിന്ന് തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നാണ് ദിലീപ് ഇന്നലെ പൊലീസിന് വിശദീകരണം നല്‍കിയത്.

സ്വകാര്യ ഏജന്‍സി പ്രതിനിധികള്‍ക്ക് ആയുധങ്ങള്‍ കൈവശം വെയ്ക്കാനുള്ള ഓള്‍ ഇന്ത്യാ പെര്‍മിറ്റുണ്ടെങ്കില്‍ അവര്‍ക്ക് ആയുധങ്ങള്‍ കൊണ്ടു വരുന്നതിന് തടസമില്ല. എന്നാല്‍ അത്തരം ആയുധങ്ങളുമായി എത്തുമ്പോള്‍ പൊലീസില്‍ അറിയിക്കണമെന്നാണ് നിയമമെന്നും എസ്.പി വ്യക്തമാക്കി. ദിലീപ് തങ്ങളോട് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്.