സ്വപ്‌നം സാക്ഷാത്കരിക്കാനാകാതെ ഐ.വി ശശി

0
40

നീണ്ട ഏഴ് വര്‍ഷത്തിന്റെ ഇടവേളയ്ക്ക് ശേഷം ഐ.വി ശശി സിനിമാരംഗത്തേക്ക് തിരിച്ചുവരുന്നുവെന്ന വാര്‍ത്ത വളരെ ആവേശപൂര്‍വമാണ് ആരാധകര്‍ കേട്ടത്. പ്രമുഖ നിര്‍മാതാവ് സോഹന്‍ റോയിക്കൊപ്പം ബേര്‍ണിംഗ് വെല്‍ എന്ന ബ്രഹ്മാണ്ഡചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം. മലയാളം, ഇംഗ്ലീഷ്, അറബിക്, ഹിന്ദി എന്നീ ഭാഷകളിലാണ് ഈ ചിത്രം പുറത്തിറങ്ങാനിരുന്നത്. ഒരു സംവിധായകന്‍ എന്ന നിലയില്‍ ഐ.വി ശശിയുടെ എക്കാലത്തെയും സ്വപ്‌നമായിരുന്നു കുവൈത്ത് യുദ്ധത്തെക്കുറിച്ചുള്ള സിനിമ.

തന്റെ സ്വപ്‌നസാക്ഷാത്കാരത്തിലേക്ക് നടന്നടുക്കവെയാണ് മലയാളസിനിമയില്‍ ചലനാത്മകമായ പരിവര്‍ത്തനങ്ങള്‍ കൊണ്ട് വന്ന ഐ.വി ശശിയുടെ വിയോഗം. ഒരുപക്ഷേ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ പുതിയ അദ്ധ്യായമാകേണ്ട സിനിമയാണ് അദ്ദേഹത്തിന്റെ നിയോഗത്തിലൂടെ ചലച്ചിത്രലോകത്തിന് നഷ്ടമായിരിക്കുന്നത്.