സ്‌കൂള്‍ ബസുകളില്‍ മിന്നല്‍ പരിശോധന; 40 ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിച്ചു

0
39

 

കൊച്ചി: സംസ്ഥാനത്തെ നാലു ജില്ലകളിലായി സ്‌കൂള്‍ ബസുകളില്‍ മിന്നല്‍ പരിശോധന. എ.ജിയുടെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് സംഘത്തിന്റെ മിന്നല്‍ പരിശോധന. എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് ഓപ്പറേഷന്‍ ലിറ്റില്‍ സ്റ്റാര്‍ എന്ന പേരിലുള്ള പരിശോധന നടത്തിയത്.

മദ്യപിച്ച് സ്‌കൂള്‍ ബസ് ഓടിച്ച 40 ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തത്. ഇവരുടെ ലൈസന്‍സ് റദ്ദാക്കുമെന്നും ഇവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള കുറ്റം ചുമത്തുമെന്നും പരിശോധനാ സംഘം വ്യക്തമാക്കി. ഐ.ജിയുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക സ്‌ക്വാഡുകളായി തിരിഞ്ഞ് രാവിലെ ഏഴു മണി മുതലായിരുന്നു പരിശോധന.

പരിശോധനയില്‍ 90 ഓവര്‍ലോഡിങ് വാഹനങ്ങളും കണ്ടെത്തിയിട്ടുണ്ട്. മതിയായ രേഖകളിലാതെ വാഹനങ്ങള്‍ ഓടിച്ചതായും സ്‌കൂള്‍ വാഹനങ്ങളില്‍ കുട്ടികളെ കുത്തിനിറച്ച് കൊണ്ടു പോവുന്നതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ കോള്ജ്, നേഴ്സറി സ്‌കൂള്‍ വാഹനവും ഉള്‍പ്പെടുന്നു.