999 രൂപയ്ക്ക് 4ജി സ്മാര്‍ട്ട് ഫോണുമായി വോഡഫോണ്‍

0
55

ജിയോയ്ക്കും ബിഎസ്എന്‍എല്ലിനും ഒപ്പം വെറും 999 രൂപയ്ക്ക് 4ജി ഫോണുമായി വോഡഫോണ്‍. നവംബര്‍മുതല്‍ ഫോണ്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

വോഡഫോണ്‍ പുറത്തിറക്കുന്ന 999 രൂപയ്ക്കുള്ള 4ജി സ്മാര്‍ട്ട്‌ഫോണില്‍ 150 രൂപ മുതലുള്ള എല്ലാ റീച്ചാര്‍ജുകളും ലഭ്യമാണ്. ഫോണ്‍ വാങ്ങി 18 മാസത്തിന് ശേഷം 900 രൂപ ക്യാഷ് ബാക്കും 18 മാസത്തിന് ശേഷം 1000 രൂപയുടെ അധിക ക്യാഷ് ബാക്ക് ഓഫറും ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. വോഡഫോണിന്റെ എംപേസ വാലറ്റ് വഴിയായിരിക്കും ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കുക.

ബിഎസ്എന്‍എല്‍ മൈക്രോമാക്‌സുമായി ചേര്‍ന്ന് അടുത്തിടെ 4 ജി ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കിയിരുന്നു. അതിനു പിന്നാലെയാണ് എയര്‍ടെല്ലും 1399 രൂപയ്ക്ക് 4ജി ഫോണ്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അതിനെ മറികടന്നാണ് ബിഎസ്എന്‍എല്‍ ഭാരത് വണ്‍ എന്ന പേരില്‍ 4ജി ഫോണ്‍ പുറത്തിറക്കുന്നത്.