അംഗീകാരമില്ലാതെ കോളേജ് നടത്തിപ്പ്; എച്ച്ആര്‍ഡിഎസ് സഹകരണ കോളേജ് ഉടമ കസ്റ്റഡിയില്‍

0
47

 

തിരുവനന്തപുരം: അംഗീകാരമില്ലാത്ത കോഴ്സുകള്‍ നടത്തുന്നു എന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം എച്ച്ആര്‍ഡിഎസ് കോ-ഓപ്പറേറ്റിവ് കോളേജ് ഉടമ ഷംനാദിനെ തമ്പാനൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

വര്‍ഷങ്ങളായി തിരുവനന്തപുരം ദേശാഭിമാനി ഓഫീസിനു സമീപം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സ്ഥാപനമാണിത്. സ്ഥാപന ഉടമയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ വിവരങ്ങള്‍ നല്‍കാന്‍ കഴിയൂവെന്നും തമ്പാനൂര്‍ പൊലീസ് 24 കേരളയോട് പറഞ്ഞു.

ചില കോഴ്സുകള്‍ക്ക് അംഗീകാരമുണ്ട്. എന്നാല്‍ ചില  കോഴ്സുകള്‍ക്ക് അനധികൃതമായി നടത്തുന്നു. ഈ കോഴ്സുകളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ നടപടിയെന്നും പൊലീസ് പറഞ്ഞു.