അമേരിക്കയില്‍ മൊബൈലില്‍ നോക്കി നടക്കുന്ന കാല്‍നടയാത്രക്കാര്‍ക്കു പിഴശിക്ഷ

0
76

ന്യൂയോര്‍ക്ക്: റോഡിലൂടെ നടക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ യുഎസില്‍ ഇനി പിഴശിക്ഷ 35 യുഎസ് ഡോളറാണ് പിഴയായി ഈടാക്കുക. യുഎസില്‍ റോഡപകടങ്ങളില്‍ ഏറ്റവും അധികം കാല്‍നടയാത്രക്കാര്‍ കൊല്ലപ്പെട്ടതു കഴിഞ്ഞവര്‍ഷമായിരുന്നു. ഇതേത്തുടര്‍ന്നെടുത്താണ് പുതിയ നടപടി. യുഎസ് സംസ്ഥാനമായ ഹവായിയുടെ തലസ്ഥാനം ഹോണോലുലുവില്‍ ബുധനാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു. കാല്‍നടയാത്രക്കാര്‍ ഏത് ഇലക്ട്രോണിക് ഉപകരണം നോക്കി നടന്നാലും പിഴശിക്ഷയുണ്ടാകും. പരമാവധി 35 യുഎസ് ഡോളര്‍ വരെയാണു പിഴ.

റോഡ് സുരക്ഷയുടെ കാര്യത്തില്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കു മാത്രമല്ല കാല്‍നടയാത്രക്കാര്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന ബോധ്യം കൊണ്ടുവരാനാണിത്.

2016ല്‍ 5987 കാല്‍നടയാത്രക്കാരാണ് യുഎസില്‍ കൊല്ലപ്പെട്ടത്. മുന്‍ വര്‍ഷത്തേതിനെ അപേക്ഷിച്ച് ഒന്‍പതു ശതമാനം കൂടുതല്‍. സ്മാര്‍ട്‌ഫോണ്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിലേക്കു നോക്കി നടന്നതാണ് ഇത്തരം അപകടങ്ങള്‍ക്ക് പിന്നിലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പുതിയ നടപടി.