ഇന്നും മലയാളികളുടെ ചുണ്ടില്‍ തങ്ങിനില്ക്കുന്നു ‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ’ എന്ന ഗാനം. എന്നാല്‍ ഇന്ന് കൗതുകമായത് ആ ഗാനമല്ല അതു പാടിയ കൊച്ചു ഗായികയാണ്. മറ്റാരുമല്ല ധോണിയുടെ മകള്‍ സിവ ധോണിയാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ അത്ഭുതം സൃഷ്ടിക്കുന്നത്.
മലയാളം പോലും അറിയാത്ത കുട്ടി മലയാളഗാനം പാടിയത് വിശ്വസിക്കാന്‍ കഴിയുന്നതല്ല. എന്നാല്‍ വിശ്വസിക്കുകയേ നിര്‍വാഹമുള്ളൂ. ധോണിയുടെ മകളുടെ പേരിലുള്ള ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയീണ് പാട്ട് സോഷ്യല്മീഡിയയിലെത്തിയിരിക്കുന്നത്.
ഇന്‍സ്റ്റയിലെത്തി നിമിഷനേരം കൊണ്ടുതന്നെ ഗാനം വൈറലായിരിക്കുകയാണ്. വ്യക്തമായാണ് മലയാള വാക്കുകള്‍ ഉച്ചരിച്ചിരിക്കുന്നതും. ധോണി ഇതുവരെ മലയാളം സംസാരിക്കുന്നത് ക്രിക്കറ്റ് ആരാധകര്‍ കേട്ടിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്തായാലും വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് സിവ ധോണിയാണെന്നത് വ്യക്തമാണ്.
പതിനായിരത്തിലധികം പേരാണ് ഇന്‍സ്റ്റാഗ്രാമില്‍ അംപ്ലോഡ് ചെയ്ത് മണിക്കൂറിനകം കണ്ടിരിക്കുന്നത്. നിരവധി കമന്റുകളും വീഡിക്കോക്ക് ലഭിച്ചുകഴിഞ്ഞു.
അദ്വൈതം എന്ന ചിത്രത്തിലേതാണ് ഈ ഗാനം. കൈതപ്രത്തിന്റെ വരികള്‍ക്ക് എം.ജി. രാധാകൃഷ്ണന് ഈണമിട്ട് എം.ജി ശ്രീകുമാറും കെ.എസ് ചിത്രയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.