മലയാളികളുടെ അഭിമാനതാരമായ അസിന് അമ്മയായി. തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ താരം തന്നെയാണ് വിവരം ആരാധകരുമായി പങ്കുവച്ചത്.
‘ഇന്ന് ഞങ്ങളുടെ ജീവിതത്തിലേക്ക് മാലാഖ പോലൊരു പെണ്‍കുഞ്ഞ് എത്തിച്ചേര്‍ന്ന വിവരം വളരെയേറെ സന്തോഷത്തോടെ നിങ്ങളെ അറിയിക്കുന്നു. എല്ലാവരുടെയും സ്നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും നന്ദി അറിയിക്കുന്നു.’ അസിന് കുറിച്ചു.
2016 ജനുവരി19 നായിരുന്നു മൈക്രോമാക്സ് ഉടമയായ രാഹുല്‍ ശര്‍മ്മയുമായുള്ള അസിന്റെ വിവാഹം. നീണ്ട കാലത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്. നടന് അക്ഷയ് കപൂര്‍ വഴിയാണ് രാഹുലിനെ അസിന് പരിചയപ്പെട്ടത്.