ഇനി വേഗത്തില്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം

0
37

ന്യൂഡല്‍ഹി: ഐആര്‍സിടിസിയുടെ വെബ് സൈറ്റ് നവീകരിക്കാന്‍ ഒരുങ്ങഉന്നു. ആന്‍ഡ്രോയ്ഡ് ആപ്പുകൂടി ഇതിനായി അവതരിപ്പിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ഇതോടെ എളുപ്പത്തിലും വേഗത്തിലും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും.ഐഎസ്‌ആര്‍ഒയുടെ സഹകരണത്തോടെ ഉപഗ്രഹത്തിന്റെ സഹായത്തോടെയാകും ഈ സൗകര്യം ക്രമീകരിക്കുക.

ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനിടെയില്‍ സമയപരിധികഴിഞ്ഞ് ലോഗ് ഔട്ടാകുന്ന പ്രശ്നവും പരിഹരിക്കും.

ട്രെയിന്‍ എത്തുന്നതും പുറപ്പെടുന്നതുമായ സമയം എസ്‌എംഎസ് വഴി യാത്രക്കാര്‍ക്ക് ലഭിക്കും.

യാത്രക്കിടെ ട്രെയിന്‍ വൈകുന്ന വിവരവും അടുത്തസ്റ്റേഷനും അവസാന സ്റ്റേഷനും എത്തുന്ന സമയവും  എസ്‌എംഎസ്ലുണ്ടാവും.