ഐസിസിയുടെ പുതിയ നിയമം വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് രാഹുല്‍ ദ്രാവിഡ്

0
33
Mumbai: Former Indian cricketer Rahul Dravid addresses during the inauguration of of 'Link Lecture' in Mumbai on Thursday night. PTI Photo by Santosh Hirlekar(PTI12_1_2016_000366B)

ബംഗളൂരു: ബാറ്റുകളുടെ ഭാരം നിയന്ത്രിക്കുന്ന ഐസിസിയുടെ പുതിയ നിയമത്തെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്. ഈ നിയമം ക്രിക്കറ്റില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് ദ്രാവിഡ് പറഞ്ഞു. പുതിയ നിയമം അനുസരിച്ച് ബാറ്റിന്റെ ഘനം 108 മില്ലിമീറ്റര്‍ വീതി, 67 മില്ലി മിറ്റര്‍ ഭാരം, 40 മില്ലി മീറ്റര്‍ അരുക് എന്നിങ്ങനെയായിരിക്കണമെന്നാണ്. ഇതില്‍ കൂടാന്‍ പാടില്ല.

‘ഇത് നല്ലൊരു തീരുമാനമാണ്. മത്സരങ്ങളില്‍ ഇത് പ്രതിഫലിക്കും. ഇത് കര്‍ശനമാക്കാത്തതിനാലാണ് ചില താരങ്ങള്‍ ഇപ്പോഴും പുതിയ നിയമം അനുസരിച്ചുള്ള ബാറ്റുകള്‍ ഉപയോഗിക്കാതിരിക്കുന്നത്.’ അദ്ദേഹം പറഞ്ഞു.വ്യത്യസ്ത അളവുകളിലുള്ള ബാറ്റുകള്‍ ഉപയോഗിക്കുന്നത് ചില സന്ദര്‍ഭങ്ങളില്‍ കളിയുടെ ഫലത്തെ തന്നെ മാറ്റിമറിക്കാനിടയാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്തിടെയാണ് ബിസിസിഐ ബാറ്റിന്റെ അളവുകള്‍ സംബന്ധിച്ച നിയമം കൊണ്ടുവന്നത്. പുതിയ നിയമം കര്‍ശനമാക്കുന്നതോടെ വലിയ അളവിലുള്ള ബാറ്റുകള്‍ ഉപയോഗിക്കുന്ന ഡേവിഡ് വാര്‍ണര്‍ അടക്കമുള്ള താരങ്ങള്‍ക്ക് ബാറ്റ് മാറ്റേണ്ടി വരും. ന്യുസീലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ എം.എസ്.ധോണി ചെറിയ ബാറ്റുമായാണ് ക്രീസിലെത്തിയിരുന്നത്.