ഗു​ജ​റാ​ത്ത്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ തീ​യ​തി ഇന്ന് പ്രഖ്യാപിക്കാന്‍ സാധ്യത

0
34

ഗുജറാത്ത് : ഗു​ജ​റാ​ത്ത്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ തീ​യ​തി ഇന്ന് പ്ര​ഖ്യാ​പി​ച്ചേ​ക്കും. ര​ണ്ടു ഘ​ട്ടങ്ങ​ളി​ലാ​യി​രി​ക്കും വോ​ട്ടെടു​പ്പെ​ന്നാ​ണ്​​ സൂ​ച​ന.

ഗു​ജ​റാ​ത്തി​ല്‍ ജൂ​ലൈ​യി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​​ന്‍റെ ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തുട​രു​ന്ന​തി​നാ​ലാ​ണ്​ തീ​യ​തി പ്ര​ഖ്യാ​പ​നം നീ​ട്ടാന്‍ കാരണമെന്നാണ്​ ക​മീ​ഷ​​ന്‍റെ വി​ശ​ദീ​ക​ര​ണം. ഇ​തിനെതിരെ കോ​ണ്‍​ഗ്ര​സ്​ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ള്‍ ആരോപണവുമായി രംഗത്തെത്തുകയായിരുന്നു.

വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ പ്ര​ഖ്യാ​പി​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​​ന്ദ്ര മോ​ദി​ക്കും ബി.​ജെ.​പി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്‍ കൂട്ടുനില്‍ക്കുന്നു എന്ന ആ​രോ​പ​ണം ശ​ക്​​ത​മാ​യതിനാലാണ് തെരഞ്ഞെടുപ്പ് തിയ്യതി ഇന്ന് പ്രഖ്യാപിക്കാനൊരുങ്ങുന്നത്.