ചെറുപയറിന്റെ ഗുണങ്ങള്‍

0
564

കാല്‍സ്യത്തിന്റെയും മിനറല്‍സിന്റെയും കലവറയായതുകൊണ്ടുതന്നെ എല്ലിനും പല്ലിനും ഉത്തമമാണ് ചെറുപയര്‍. പ്രോട്ടീനടങ്ങിയതിനാല്‍ ശരീര പുഷ്ടിക്ക് പറ്റിയതാണ്.

ആയര്‍വേദ പ്രകാരം മുലപ്പാല്‍ ശുദ്ധീകരിക്കുവാനും വര്‍ദ്ധിപ്പിക്കുവാനും ഉത്തമമാണ് ചെറുപയര്‍. മുളപ്പിച്ച ചെറുപയര്‍ സ്ത്രീകള്‍ കഴിക്കുന്നത് നല്ലതാണ്.

ചെറുപയര്‍ സൂപ്പാക്കി കഴിക്കുന്നത്

പുരുഷന്‍മാര്‍ക്ക് പ്രത്യുല്പാദനശേഷി

വര്‍ദ്ധിപ്പിക്കും. എന്നാല്‍

മലബന്ധമുള്ളവര്‍ക്കും

വാതമുള്ളവര്‍ക്കും ചെറുപയര്‍

കഴിക്കാതിരിക്കുന്നതാണ് അഭികാമ്യം.

വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് മുളപ്പിച്ച പയറില്‍ പാകത്തിന് ഉപ്പും തക്കാളിയും ഉള്ളിയരിഞ്ഞതും നീര് പിഴിഞ്ഞ് കഴിക്കുന്നതും വളരെ നല്ലതാണ്.

കരള്‍ രോഗം, ഹെരണി, മഞ്ഞപ്പിത്തം, ദഹനക്കുറവ് എന്നീ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ചെറുപയര്‍ വേകിച്ച് ഒരു നേരത്തെ ആഹാരമാക്കുന്നത് വളരെ നല്ലതാണ്.