ഐ.വി ശശിയുടെ സംസ്‌കാരം ഇന്ന്

0
36

ചെന്നൈ: ജനപ്രിയ സംവിധായകന്‍ ഐ.വി ശശിയുടെ സംസ്‌കാരം ചെന്നൈയില്‍ ഇന്ന് വൈകുന്നേരം നടക്കും. വൈകിട്ട് ആറ് മണിയോടെ പോരൂര്‍ വൈദ്യുതശ്മശാനത്തിലാകും സംസ്കാരച്ചടങ്ങുകള്‍ നടക്കുക. അഞ്ച് മണി വരെ ചെന്നൈ സാലിഗ്രാമത്തുള്ള വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. ഓസ്ട്രേലിയയിലുള്ള മകള്‍ അനു എത്തിയ ശേഷമായിരിക്കും സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുക.

കോഴിക്കോട് സ്വദേശിയാണ് ഐ.വി ശശി ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ സാഹചര്യത്തിലാണ് ചെന്നൈയില്‍ തന്നെ സംസ്‌കാരം നടത്താന്‍ തീരുമാനിച്ചത്. അപ്രതീക്ഷിതമായി രോഗം മൂര്‍ഛിച്ച ഐ.വി ശശിയെ മകനും ഭാര്യയും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.

മലയാളത്തില്‍ ഏറ്റവുമധികം ചിത്രങ്ങള്‍ സംവിധാനം ചെയ്ത രണ്ടു സംവിധായകരില്‍ ഒരാളാണ് ഐ.വി.ശശി. ദേശീയ പുരസ്‌കാര ജേതാവായ ഇദ്ദേഹത്തെ സംസ്ഥാന സര്‍ക്കാര്‍ 2015ല്‍ ജെ.സി.ഡാനിയേല്‍ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്.