ജയലളിതയുടെ മരണം അന്വേഷിക്കാന്‍ വിരമിച്ച ജഡ്ജി ജസ്റ്റിസ് അറുമുഗസ്വാമി

0
47

ചെന്നൈ: ജയലളിതയുടെ മരണം മദ്രാസ് ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് എ അറുമുഗസ്വാമി അന്വേഷിക്കും. ഈ ഓര്‍ഡര്‍ ഇന്നലെ തമിഴ്‌നാട് സര്‍ക്കാര്‍ പുറപ്പെടുവിച്ചു.

ജസ്റ്റിസ് എ അറുമുഗസ്വാമിയുടെ നേതൃത്വത്തില്‍ അന്വേഷണ കമ്മിറ്റി രൂപീകരിക്കാനാണ് സര്‍ക്കാര്‍ ഇന്നലെ പുറപ്പെടുവിച്ച ഓര്‍ഡറിലെ നിര്‍ദ്ദേശം.

ജയളിതയുടെ മരണകാരണം തന്റെ സര്‍ക്കാര്‍ പുറത്തുകൊണ്ടുവരുമെന്ന് മുന്‍പ് തമിഴ്‌നാട് മുഖ്യമന്ത്രി ഇടപ്പാടി കെ. പളനിസ്വാമി പറഞ്ഞിരുന്നു. പല മാധ്യമങ്ങളും സംഘടനകളും ഇതേ ആവശ്യവുമായി മുന്നോട്ടുവന്നിരുന്നു.