ജിമിക്കികമ്മല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച പാട്ടാണ്. ഈ പാട്ടുകാരണം തലവേദന പിടിച്ചിരിക്കുന്നു ചിന്ത ജെറോം. ഷാന്‍ റഹ്മാന് ഈണമിട്ട ജിമ്മിക്കി കമ്മലിനെ വിമര്‍ശിക്കുന്ന രീതിയിലുള്ള ചിന്തയുടെ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടുകൂടി ട്രോളുകളുടെ പൂരം തന്നെയാണിപ്പോള്‍. ഈ വിഷയത്തെക്കുറിച്ച് ചിന്ത പ്രതികരിച്ചു.
ഒരു മാസം മുമ്പ് നടന്ന സംഭവമായിരുന്നു ഇത്. ‘മാറുന്ന തലമുറ’ എന്ന വിഷയത്തെ ആസ്പദമാക്കി 45 മിനിട്ട് ദൈര്‍ഘ്യമുള്ള പ്രസംഗമായിരുന്നു ഇത്. അതിന്റെ പൂര്‍ണ്ണരൂപവും യൂട്യൂബിലുണ്ട്.
സമൂഹത്തില്‍ വന്ന മാറ്റത്തെക്കുറിച്ചും യുവാക്കള്‍ എത്രമാത്രം മാറിയിട്ടുണ്ട് എന്നതിനെക്കുറിച്ചുള്ള പ്രസംഗത്തില്‍ ഉദാഹരണത്തിനായി എടുത്തതായിരുന്നു ജിമിക്കി കമ്മല്‍. പ്രസംഗം ഗൗരവമാകേണ്ട എന്നു കരുതി രസകരമാക്കിയായാരുന്നു ജിമിക്കി കമ്മലിന്റെ കാര്യം പരാമര്‍ശിച്ചതും. എന്നാല്‍ വെറും രണ്ട് മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള ഭാഗം മാത്രം കട്ട്ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ഈ സംഭാഷണം കേള്‍ക്കുന്നവര്‍ പാട്ടിനെ വിമര്‍ശിച്ച രീതിയിലാവും വിലയിരുത്തുക.
താന്‍ ഒരിക്കലും പാട്ട് മോശമാണെന്ന് പറയുകയോ അതിനെ വിമര്‍ശിക്കുകയോ ചെയ്തിട്ടില്ല. ജിമിക്കി കമ്മല്‍ ഞാനും ആസ്വദിക്കുകയും താളം പിടിക്കുകയും ചെയ്യുന്ന പാട്ടാണ്. എന്നാല്‍ എന്റെ നിലപാട് കല സമൂഹത്തിന്റെ പ്രതിഫലനമാണ്. ഇത് സമൂഹത്തെ മുന്നോട്ട് നയിക്കാന്‍ ഉതകുന്നതുമാകമണം. ഇത്തരം ഗാനങ്ങള്‍ ഹിറ്റാകുമ്പോള്‍ അവ സമൂഹത്തെ മുന്നോട്ട് നയിക്കാന്‍ ഉതകുന്നതാണോ എന്നാണ് ഞാന്‍ പ്രസംഗിച്ചതെന്നും ചിന്ത പറയുന്നു.