ട്വിങ്കിള്‍ ഖന്നയുടെ ഫോട്ടോഷൂട്ട് വിവാദമാകുന്നു

0
29

ട്വിങ്കിള്‍ ഖന്നയുടെ ഫോട്ടോഷൂട്ട് വിവാദമാകുന്നു.സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. വോഗ് ഇന്ത്യക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടാണ് വിമര്‍ശനത്തിനിടയാക്കിയത്.

പുസ്തകങ്ങള്‍ക്ക് മുകളില്‍ ഇരുന്നുള്ള ട്വിങ്കിള്‍ ഖന്നയുടെ ഫോട്ടോയാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഒരു കാല്‍ സ്റ്റൂളില്‍ കയറ്റിവെച്ച്‌ പുസ്തകങ്ങള്‍ക്ക് മുകളില്‍ അലസമായിരിക്കുന്ന രീതിയിലാണ് ട്വിങ്കിളിന്റെ ചിത്രം.

എന്നാല്‍ ട്വിങ്കിള്‍ കാല്‍കയറ്റി വെച്ചതും പുസ്തകങ്ങളിലാണെന്ന് തെറ്റിദ്ധരിച്ചാണ് ആദ്യം വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ഉടന്‍ തന്നെ താന്‍ കാല്‍കയറ്റിവെച്ചത് പുസ്തകങ്ങളിലല്ല സ്റ്റൂളിലാണെന്ന വിശദീകരണവുമായി ട്വിങ്കിള്‍ രംഗത്തെത്തി.