ഡല്‍ഹിയില്‍ സുഹൃത്തുക്കളായ രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാതായി

0
41


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ രണ്ട് വിദ്യാര്‍ത്ഥിനികളെ ദൂരൂഹ സാഹചര്യത്തില്‍ കാണാതായി. ഗ്രൈറ്റര്‍ നോയ്ഡയിലെ കേന്ദ്രീയ വിദ്യാലയത്തില്‍ പഠിക്കുന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി സ്തുതി, പത്താംക്ലാസ് വിദ്യാര്‍ഥിനി അഞ്ജലി എന്നിവരെയാണ് കാണാതായത്.സ്വകാര്യ വിമാന കമ്പനിയിലെ ജീവനക്കാരനായ തൃശൂര്‍ സ്വദേശിയുടെ മകളാണ് അഞ്ജലി. സ്തുതി ബീഹാര്‍ സ്വദേശിനിയാണ്.

ചൊവ്വാഴ്ച വൈകുന്നേരം അടുത്തുള്ള കടയില്‍ നിന്ന് പുസ്തകം വാങ്ങാന്‍ പോയതായിരുന്നു ഇവര്‍. പുസ്തകം വാങ്ങി വീട്ടിലേക്ക് മടങ്ങും വഴി ഇരുവരെയും കാണാതാവുകയായിരുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് വിദ്യാര്‍ഥിനികളും കടയില്‍ നിന്നും പുസ്തകം വാങ്ങി തിരിച്ച് വരുന്നത് കണ്ടവരുണ്ട്.

സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് വരികയാണ്. കുട്ടികള്‍ ലഹരിമാഫിയകളുടെ പിടിയില്‍ പെട്ടിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.