തീവ്രവാദികളുടെ കുടുംബാംഗങ്ങളെ പീഡിപ്പിക്കരുതെന്ന് മെഹബൂബ

0
31

ശ്രീനഗര്‍: തീവ്രവാദികളുടെ കുടുംബത്തെയും ബന്ധുക്കളെയും പീഡിപ്പിക്കാന്‍ പാടില്ലെന്ന് പോലീസിനോട് കശ്മീര്‍ മുഖ്യമന്ത്രി മെഹബുബ മുഫ്തി. ഗണ്‍ഡര്‍ബാല്‍ ജില്ലയിലെ പോലീസ് ട്രെയിനിങ് സ്‌കൂളില്‍ സേനാംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു കശ്മീര്‍ മുഖ്യമന്ത്രി.

പോലീസുകാരുടെ കുടുംബത്തെ തീവ്രവാദികള്‍ ആക്രമിക്കുന്നു എന്നകാരണത്താല്‍ തീവ്രവാദികളുടെ കുടുംബത്തെ ആക്രമിക്കരുതെന്ന് മെഹബൂബ പറഞ്ഞു. അക്രമങ്ങളെ പോലീസ് പ്രതിരോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

പോലീസുകാരുടെ സേവനത്തില്‍ മുഖ്യമന്ത്രി തൃപ്തി രേഖപ്പെടുത്തി. തദ്ദേശീയരായ തീവ്രവാദികള്‍ക്ക് സ്വയം കീഴടങ്ങുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കശ്മീരിലെ തീവ്രവാദികളുടെ കുടുംബങ്ങളെ ആക്രമിച്ചാല്‍ പ്രത്യാഘാതങ്ങള്‍ നേരിടുമെന്ന ഹിസ്ബുള്‍ കമാന്‍ഡറര്‍ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് മെഹബൂബയുടെ പരാമര്‍ശം.