തോമസ് ചാണ്ടിക്കെതിരായ കളക്ടറുടെ റിപ്പോര്‍ട്ട് മന്ത്രിസഭായോഗം പരിഗണനയ്‌ക്കെടുത്തില്ല

0
54


തിരുവവന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി.അനുപമ നല്‍കിയ റിപ്പോര്‍ട്ട് മന്ത്രിസഭായോഗം പരിഗണനയ്‌ക്കെടുത്തില്ല. റിപ്പോര്‍ട്ടില്‍ ചട്ട ലംഘനം ഉണ്ടെന്നും നിയമപരമായ നടപടി വേണമെന്നും റവന്യൂമന്ത്രി രേഖാമൂലം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ആലപ്പുഴ ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടും മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.

അതേസമയം കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ തോമസ് ചാണ്ടിയുടെ കമ്പനിയായ വാട്ടര്‍ വേള്‍ഡ് ടൂറിസം ഹൈക്കോടതിയെ സമീപിച്ചു. കോടതിയില്‍ കേസുള്ളപ്പോള്‍ കളക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത് കോടതി അലക്ഷ്യമെന്നാണ് കമ്പനി ഉന്നയിക്കുന്ന വാദം. എന്നാല്‍ റിപ്പോര്‍ട്ട് കാണാതെ ഒരു പ്രതികരണത്തിനും ഇല്ലെന്ന് തോമസ് ചാണ്ടി പറഞ്ഞു. റിപ്പോര്‍ട്ടിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുന്നത് കമ്പനിയാണെന്നും തോമസ് ചാണ്ടി വ്യക്തമാക്കി.