തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയ്യേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി.അനുപമ നല്കിയ റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടി സര്‍ക്കാര്‍. എജിയില്‍ നിന്നാണ് നിയമോപദേശം തേടിയത്. റിപ്പോര്‍ട്ടില്‍ ചട്ട ലംഘനം ഉണ്ടെന്നും നിയമപരമായ നടപടി വേണമെന്നും റവന്യൂമന്ത്രി രേഖമൂലം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് റിപ്പോര്‍ട്ടിനുമേല്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിരുക്കുന്നത്.
അതേസമയം, തോമസ് ചാണ്ടി ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മന്ത്രിസഭാ യോഗത്തിന് മുമ്പാണ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച 15 മിനിറ്റോളം നീണ്ടുനിന്നു. കൂടാതെ തോമസ് ചാണ്ടിക്കെതിരായുള്ള കളക്ടറുടെ റിപ്പോര്‍ട്ട് മന്ത്രിസഭായോഗം പരിഗണിച്ചില്ല.
അതിനിടെ റിപ്പോര്ട്ടിന്മേല് കൂടുതല്‍ നിയമോപദേശം വേണമെന്ന് റവന്യൂ വകുപ്പ് അഡീ.ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന് അറിയിച്ചു. നികത്തിയ ഭൂമി ഡാറ്റാബാങ്കില്‍ ഉള്പ്പെട്ടതാണോയെന്ന് പരിശോധിക്കണമെന്നും ഉപഗ്രഹ ചിത്രങ്ങള്‍ വെച്ച് കൂടുതല്‍ പരിശോധിക്കണമെന്നും പി.എച്ച്. കുര്യന് ആവശ്യപ്പെട്ടു.