ദീന്‍ദയാല്‍ ജന്മശതാബ്ദി ആഘോഷിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

0
56

തിരുവനന്തപുരം: ബിജെപി സ്ഥാപകനേതാവായ ദീന്‍ദയാല്‍ ഉപാധ്യായുടെ ജന്മശതാബ്ദി ആഘോഷിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. സര്‍ക്കുലര്‍ അയച്ചതിനെക്കുറിച്ച് അന്വേഷിക്കുമെന്നും സ്‌കൂളുകളില്‍ വര്‍ഗീയ പ്രചാരണം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂളുകളില്‍ ദീന്‍ദയാല്‍ ജന്മശതാബ്ദി ആഘോഷിക്കണമെന്ന കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം അതേപടി താഴേതട്ടിലേക്ക് പൊതുവിദ്യാഭ്യാസ സെക്രട്ടറി കൈമാറിയെന്നാണ് മന്ത്രി പറയുന്നത്. കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കൂടുതല്‍ ജാഗ്രത വേണമെന്നും മന്ത്രി സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, വിവാദത്തില്‍ സിപിഎമ്മിന് അതൃപ്തിയുണ്ട്. പ്രതിപക്ഷം വിവാദ സര്‍ക്കുലര്‍ സര്‍ക്കാരിനെതിരെ ആയുധമാക്കുകയും ചെയ്തു. സ്‌കോളര്‍ഷിപ്പ് പരീക്ഷക്ക് സംഘപരിവാര്‍ ആശയ പ്രചാരണത്തിനുള്ള പുസ്തകങ്ങള്‍ വിതരണം ചെയ്ത വിവാദം നിലനില്‍ക്കുമ്പോഴാണ് ദീന്‍ദയാല്‍ ആഘോഷ സര്‍ക്കുലറും ചര്‍ച്ചയായത്.