നവംബര്‍ എട്ട് കള്ളപ്പണ വിരുദ്ധദിനമായി ആചരിക്കുമെന്ന് അരുണ്‍ ജെയ്റ്റ്ലി

0
37

ന്യൂഡല്‍ഹി:നവംബര്‍ എട്ട് ബിജെപി കള്ളപ്പണ വിരുദ്ധദിനമായി ആചരിക്കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു. നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാര്‍ഷികവും നവംബര്‍ എട്ടിനാണ്.

നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യം ഇനിയും കോണ്‍ഗ്രസുകാര്‍ക്ക് മനസിലായിട്ടില്ല. നോട്ട് അസാധുവാക്കല്‍ മൂലം അനധികൃതമായി സൂക്ഷിച്ചിരുന്ന കള്ളപ്പണം ബാങ്കില്‍ നിക്ഷേപിക്കുകയും അത് നികുതി വിധേയമാകുകയും ചെയ്തെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു.

കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളുമുള്‍പ്പെടെ രാജ്യത്തെ 18 പ്രതിപക്ഷ പാര്‍ട്ടികള്‍ നവംബര്‍ എട്ട് കരിദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.