പ്രേഷകരെ എന്നും ഹരം പിടിപ്പിക്കുന്ന ഒരു ചലച്ചിത്ര മേഖലയാണ് ഹോളിവുഡ്. ഹോളിവുഡ്ഡിലെ നടീനടന്മാരുടെ ആരാധക ലോകവും വളരെ വലുതാണ്. അവിടെ സുന്ദരിമാരുടെ ആരാധകര്‍ കൂടുതലും പുരുഷന്മാരാണ്. ആരാധകരെ പ്രീതിപ്പെടുത്താനാകണം ഈ മേക്കെപ്പെല്ലാം. കിട്ടുന്ന പ്രതിഫലത്തിന്റെ ഏറിയ പങ്കും മേക്കപ്പിനായി മാറ്റിവയ്ക്കുകയാണ് നടിമാര്‍.
സുന്ദരിമാരായ നടികള്‍ തങ്ങളുടെ ആരാധകരുടെ മുന്നിലെത്തുന്നത് വിലകൂടിയ മേക്കപ്പും കോസ്റ്റൂമുകളും ധരിച്ചു കൊണ്ടാണ്. ആരാധകരുടെ എണ്ണം കുറഞ്ഞുപോകാതെ സൂക്ഷിക്കാന്‍ മേക്കപ്പ് ഒരു പരിധിവരെ എല്ലാ നായികമാരെയും സഹായിക്കുന്നു.
ഫിലിംമേക്കര്‍ മഹേഷ്ഭട്ടിന്റെ മകളായ ആലിയാഭട്ട് പറയുന്നത് കാജള്‍, ലിപ്ബാമാം, മസ്കാര, പലനിറത്തിലുള്ള ലിപ്സ്റ്റിക്കുകള്‍ അതെല്ലാം എപ്പോഴും അവളുടെ ബാഗില്‍ ഉണ്ടാകുമെന്നാണ്. ഓവര്‍ മേക്കപ്പ് ഇഷ്ടമല്ലെങ്കിലും എവിടെപ്പോയാലും മസ്കാരയും നല്ല നിറത്തിലുള്ള ലിപ്സ്റ്റിക്കും ഇടാന്‍ മറക്കില്ലായെന്നാണ്. തന്റെ ജിംമം ഡ്രസ്സാണ് കൂടുതല്‍ മറ്റ് ഡ്രസ്സിനെക്കാളും കംഫര്ട്ടെന്നാണ് ആലിയഭട്ടിന്റെ അഭിപ്രായം.
ചന്തേരി സാരിയുടുക്കാനാണ് അതിഥി റാവുവിനിഷ്ടം. നാച്ചുറല്‍ മേക്കപ്പിനോടാണ് താല്പര്യം. നമ്മള് മനസ്സും ശരീരവും ഒന്നില്‍ സമര്‍പ്പിക്കുമ്പോള്‍ നിങ്ങളുടെ സൗന്ദര്യം ഇരട്ടിക്കുമെന്നാണ് അതിഥിയുടെ അഭിപ്രായം. കുളിയാണ് അതിഥിക്ക് ഇഷ്ടപ്പെട്ട മറ്റൊന്ന്. ശുദ്ധവെള്ളത്തില്‍ കുളിക്കുന്നത് മനസ്സിന്റെയും ശരീരത്തിന്റെയും ചൂടിനെ അകറ്റും എന്നും അവര്‍ പറയുന്നു
സോനാക്ഷി സിന്‍ഹയുടെ ഇടതൂര്‍ന്ന മുടിയും ആരെയും ആകര്‍ഷിക്കുന്ന ചിരിയുമാണ് അവളെ എല്ലാവര്ക്കും പ്രിയപ്പെട്ടവളാക്കുന്നത്. തന്റെ സ്വാഭാവിക സൗന്ദര്യത്തെ നിലനിര്‍ത്താനാഗ്രഹിക്കുന്ന നടി കൂടുതലായി ഉപയോഗിക്കുന്നത് മസ്കാരയും ബ്ലാഷുമാണ്. കണ്ണുകളെ ആകര്‍ഷമാക്കാന്‍ ഐലേയിനറും കോഹ് ലുമാണ് ഉപയോഗിക്കുന്നത്. സോനാക്ഷി പ്രകൃതിയില്‍ നിന്നുള്ള അലോവരയും പപ്പായയുമാണ് അവരുടെ ശരീരസൗന്ദര്യത്തിന്റെ രഹസ്യമായി പറയുന്നത്.
അനില്‍ കപൂറിന്റെ മകളായ സോനം കപൂറും സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഒട്ടും പുറകിലല്ല. സാരിയുടുക്കാനാഗ്രഹിക്കുന്ന സോനം കൂടുതല്‍ പണം ചിലവാക്കുന്നത് ബ്യൂട്ടി പ്രോഡക്ട്സ് വാങ്ങാനാണ്. നിങ്ങള്‍ നിങ്ങളായി തന്നെയിരിക്കുകയാണെങ്കില് സൗന്ദര്യം നിങ്ങളെത്തേടി എത്തുമെന്നാണ് സോനം പറയുന്നത്. പതിവായി ഫേഷ്യല്‍ ചെയ്യുന്നു ഇവര്‍.