കൊല്‍ക്കത്ത: പ്രശസ്ത ഗായികയും പത്മവിഭൂഷണ്‍ ജേതാവുമായ ഗിരിജാ ദേവി (88) അന്തരിച്ചു. ഹൃദായാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച നഗരത്തിലെ ബി.എം ഹേര്‍ട്ട് റിസര്‍ച്ച് സെന്റെറിലായിരുന്നു അന്ത്യം. ഗിരിജ ദേവിയുടെ നിനിര്യാണത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.
‘തുംരിയിലെ രാജ്ഞി’ എന്നാണ് ഗിരിജാദേവിയെ സംഗീത ലോകത്ത് അറിയപ്പെടുന്നത്. പ്രസിദ്ധ ഹിന്ദുസ്ഥാനി ഗായികയാണ് ഗിരിജാദേവി. 1929 മെയ് 8നു വാരണാസിയിൽ ജനിച്ചു.
1972ൽ പത്മശ്രീ, 1989ൽ പത്മ ഭൂഷൺ, 2016ൽ പത്മവിഭൂഷൺ എന്നിവ ലഭിച്ചു. 1977ൽ സംഗീത നാടക അക്കാദമി അവാർഡും, 2010ൽ സംഗീതനാടക അക്കാദമി ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്.