ബൈക്കുകളിലെ പിന്‍സീറ്റ് യാത്ര നിരോധിക്കാനൊരുങ്ങുന്നു

0
41


കര്‍ണാടക: സുരക്ഷ കണക്കിലെടുത്ത് ബൈക്കുകളില്‍ പിന്‍സീറ്റ് യാത്ര നിരോധിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 100 സിസിയില്‍ താഴെയുള്ള ഇരുചക്രവാഹനങ്ങളിലാണ് പിന്‍സീറ്റ് യാത്രയ്ക്ക് വിലക്കുണ്ടാകുകയെന്ന് ഗതാഗത കമ്മിഷണര്‍ ബി.ദയാനന്ദ പറഞ്ഞു.

പുതിയ നിയമം നടപ്പാക്കുന്നതിനായി മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്യാനൊരുങ്ങുകയാണ് സര്‍ക്കാര്‍. സ്ത്രീകളെയാകും നിയമം പ്രാബല്യത്തില്‍ വന്നാല്‍ കൂടുതലായി ബാധിക്കുക. 100 സിസിയില്‍ കുറഞ്ഞ ഇരുചക്രവാഹനങ്ങളാണ് സ്ത്രീകള്‍ കൂടുതലായും യാത്ര ചെയ്യാന്‍ ഉപയോഗിക്കുന്നത്.

സ്ത്രീകളുടെ സൗകര്യാര്‍ഥം പിന്‍സീറ്റ് യാത്രാവിലക്കിനുള്ള പരിധി 100 സിസിയില്‍നിന്ന് 50 സിസിയായി കുറയ്ക്കാനായി സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.