ബ്രസീല്‍ പുറത്ത്; ബ്ര്വിസ്റ്ററുടെ ഹാട്രിക്കില്‍ ഇംഗ്‌ളണ്ട് ഫൈനലില്‍

0
33

കൊല്‍ക്കത്ത: ഒടുവില്‍ ബ്രസീല്‍ പുറത്തേക്ക്. മഞ്ഞപ്പടയെ തുരത്തി ഇംഗ്‌ളണ്ട് അണ്ടര്‍ 17 ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ കാണികള്‍ക്ക് മുന്നിലായിരുന്നു ഇംഗ്‌ളണ്ടിന്റെ വിജയം. റ്യാന്‍ ബ്രിസ്റ്ററുടെ ഹാട്രിക് ഗോളുകളാണ് ജയം ഉറപ്പിച്ചത്. ബ്രിസ്റ്ററുടെ രണ്ടാം ഹാട്രിക്കാണിത്. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം.

പ്രതിരോധത്തിലും മുന്നേറ്റത്തിലും ഇംഗ്ലീഷ് നിര ബ്രസീലിനേക്കാള്‍ ഒരുപടി മുന്നിലായിരുന്നു. ഇതോടെ നാലാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ബ്രസീലിന്റെ ഫൈനല്‍ സ്വപ്‌നങ്ങള്‍ പൊലിഞ്ഞു. വെസ്ല്ലിയാണ് ബ്രസീലിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

പത്താം മിനിറ്റിലായിരുന്നു ക്ലോസ് റേഞ്ചിലൂടെ ബ്ര്വിസ്റ്റര്‍ ഇംഗ്ലണ്ടിനായി ആദ്യ ഗോള്‍ നേടിയത്. മഴയില്‍ കളി തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് ഗുവാഹാട്ടിയില്‍നിന്നുമാറ്റിയ സെമിയാണ് കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്കില്‍ നടന്നത്. അമേരിക്കയെ പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് സെമിയില്‍ പ്രവേശിച്ചത്.