മട്ടണ്‍ ചോപ്‌സ്

0
83

മട്ടണ്‍ ചോപ്‌സ്

ചേരുവകള്‍

മട്ടണ്‍ എല്ല് സഹിതം – അര കിലോ
വിനാഗിരി – 1 ടേബിള്‍ സ്പൂണ്‍
ഇഞ്ചി – 1 കഷണം
മഞ്ഞള്‍ പൊടി – അര ടീസ്പൂണ്‍
സവാള – 100 ഗ്രാം
മല്ലിപ്പൊടി – 1 ടേബിള്‍ സ്പൂണ്‍
മുളക്‌പൊടി – അര ടീസ്പൂണ്‍
പെരുഞ്ചീരകം – 1 ടീസ്പൂണ്‍
എണ്ണ – കാല്‍ കപ്പ്
നെയ്യ് – 2 ടീസ്പൂണ്‍
കറിവേപ്പില – കുറച്ച്
മല്ലിയില – കുറച്ച്
കുരുമുളക് പൊടി – 1 ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം

ഒരു പ്രഷര്‍ കുക്കറില്‍ ഇറച്ചിയും എല്ലും വിനാഗിരിയും ഒരു കപ്പ് വെള്ളമൈാഴിച്ച് 2 വിസില്‍ അടിപ്പിക്കുക. ഇത് തണുക്കുമ്പോള്‍ അതിന്റെ ചാറ് ഊറ്റിയെടുത്ത് അരകപ്പായി വറ്റിയ്ക്കുക. അതിനുശേഷം പെരുഞ്ചീരകം, ഇഞ്ചി, മല്ലിപ്പൊടി, മുളകുപൊടി, കുരുമുളക്, മഞ്ഞള്‍പൊടി എന്നിവ നല്ലവണ്ണം അരച്ചെടുക്കുക. പിന്നീട് ഒരു കഡായി എടുത്ത് വെളിച്ചെണ്ണയും നെയ്യും ചൂടാക്കി സവാള മൂപ്പിച്ചതില്‍ കൂടി പൊടികള്‍ അരച്ച പേസ്റ്റും ഉപ്പും കൂടി ചേര്‍ത്ത് വഴറ്റുക. പിന്നീട് അരകപ്പായി വറ്റിച്ച് മാറ്റിവച്ചിരിക്കുന്ന ഇറച്ചിച്ചാറ് ഇതിലേക്കൊഴിച്ച് തിളക്കുമ്പോള്‍ ഇറച്ചികഷണങ്ങളും കൂടി ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക. വറ്റാറാകുമ്പോള്‍ കറിവേപ്പില ഇട്ട് വഴറ്റി വാങ്ങി വച്ച് മല്ലിയില പുറത്തു വിതറുക.