മധ്യപ്രദേശിലെ റോഡുകള്‍ അമേരിക്കയേക്കാള്‍ മികച്ചത്; ട്രോളുകളില്‍ മുങ്ങി ശിവരാജ് സിങ് ചൗഹാന്‍

0
40


ഭോപ്പാല്‍: അമേരിക്കയിലെ റോഡുകളെക്കാള്‍ നിലവാരമുള്ളതാണ് മധ്യപ്രദേശിലെ റോഡുകള്‍ക്കെന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പ്രസ്താവനയ്‌ക്കെതിരെ ട്രോളോടുകളുടെ പെരുമഴ.

താന്‍ വാഷിങ്ടണ്‍ റോഡുകളിലൂടെ യാത്ര ചെയ്യുമ്പോള്‍ മധ്യപ്രദേശിലെ റോഡുകളെക്കുറിച്ച് അങ്ങനെയാണ് തോന്നിയതെന്നായിരുന്നു ചൗഹാന്‍ പറഞ്ഞത്. മധ്യപ്രദേശില്‍ താന്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ പരിതാപകരമായിരുന്നു. എന്നാല്‍ അധികാരത്തിലെത്തിയ ശേഷം ആദ്യ പരിഗണന റോഡുകള്‍ക്കായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് സംസ്ഥാനത്ത് 1.75 ലക്ഷം കിലോമീറ്ററില്‍ വിശാലമായ റോഡ് സൗകര്യമുണ്ടെന്നും ഗ്രാമപ്രദേശങ്ങളില്‍ അടക്കം ഇത് വലിയ സ്വാധീനമുണ്ടാക്കിയെന്നും ശിവരാജ് സിങ് അവകാശപ്പെട്ടു.

എന്നാല്‍ ചൗഹാന്റെ ഈ പ്രസ്താവനയോടെ മധ്യപ്രദേശിലെ റോഡിന്റെ നിലവാരത്തെക്കുറിച്ച് ട്വിറ്ററില്‍ ട്രോളുകള്‍ ഉയര്‍ന്നു തുടങ്ങി. കുണ്ടും കുഴിയും നിറഞ്ഞ മധ്യപ്രദേശിലെ റോഡുകളുടെ ചിത്രവും റോഡിലൂടെ പശു നടക്കുന്ന ചിത്രവും പലരും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.