മൂന്നുവയസ്സുകാരന്റെ കളിക്കൂട്ടുകാരന്‍ പെരുമ്പാമ്പ്

0
115

വിയറ്റ്നാം: വീടിന്റെ മുറ്റത്തെ മഴവെള്ളത്തില്‍ മൂന്നുവയസ്സുകാരന്‍ സവാരി നടത്തിയത് പെരുമ്പാമ്പിന്റെ പുറത്ത്. സമൂഹമാധ്യമങ്ങളില്‍ കൗതുകം സൃഷ്ടിക്കുകയാണ് പെരുമ്പാമ്പിനു പുറത്തുള്ള ട്രുവോങിന്റെ യാത്ര.

പെരുമ്പാമ്പിന്റെ പുറത്തുള്ള ട്രുവോങിന്റെ ചിത്രങ്ങള്‍ വ്യാജമാണെന്ന് നിരവധിപേര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ആ വാദം ശരിയല്ലെന്ന് തെളിയിക്കാന്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്.

സംഭവം നടക്കുന്നത് വിയറ്റ്നാമിലെ തനാ ഹോവ പ്രവിശ്യയിലാണ്. കഴിഞ്ഞ നാലു വര്‍ഷമായി ഈ പെരുമ്പാമ്പിനെ കുട്ടിയുടെ വീട്ടില്‍ വളര്‍ത്തുന്നതാണ്. 20 അടിയോളം നീളമുള്ളതും 80 കിലോ ഭാരമുള്ളതുമായ ഈ പാമ്പ് ശാന്ത സ്വഭാവക്കാരനാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

കുറച്ചു ദിവസമായി പെയ്യുന്ന മഴയില്‍ മുറ്റത്തു വെള്ളം നിറഞ്ഞപ്പോള്‍ നീന്തിത്തുടിയ്ക്കാനായി പാമ്പിനെ പുറത്തേക്ക് വിട്ടതാണ്. ഈ സമയത്ത് പാമ്പിനൊപ്പം ട്രുവോങ് കളിയ്ക്കാനിറങ്ങിയതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്.ഡിയോ ദൃശ്യങ്ങളിലുള്ളത്.