മൂന്ന് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍

0
36

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ ഡല്‍ഹിയിലെത്തി.ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷിബന്ധവും ഭൂരാഷ്ട്രതന്ത്രവും മെച്ചപ്പെടാനുള്ള നിര്‍ദേശങ്ങള്‍ എന്നിവയാണ് ടില്ലേഴ്സണിന്‍റെ സന്ദര്‍ശനത്തിലെ പ്രധാന ചര്‍ച്ചാ വിഷയം.

സ്റ്റേറ്റ് സെക്രട്ടറി എന്ന നിലയില്‍ ടില്ലേഴ്സണിന്‍റെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്.

ഇന്ത്യ, പാക്കിസ്ഥാന്‍, സൗദി അറേബ്യ, ഖത്തര്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള പര്യടനം ടില്ലേഴ്സണ്‍ ഒക്ടോബര്‍ 20നാണ് ആരംഭിച്ചത്.