മെര്‍സലിന്‍റെ വിജയത്തില്‍ ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും നന്ദിപറഞ്ഞ് വിജയ്

0
40

മെര്‍സല്‍ വിവാദമായപ്പോള്‍ ചിത്രത്തെ പിന്തുണച്ച്‌ നിരവധി പേരാണ് രംഗത്തെത്തിയത്. പക്ഷേ അപ്പോഴും വിജയ് പ്രതികരണമൊന്നും നടത്തിയിരുന്നില്ല. എന്നാല്‍ ഒടുവില്‍ വിജയും പ്രതികരണമറിയിച്ചു. പത്രകുറിപ്പിലൂടെയാണ് വിജയ് മെര്‍സല്‍ വിഷയത്തില്‍ തന്‍റെ അഭിപ്രായവുമായെത്തിയത്.

സി.ജോസഫ് വിജയ് എന്ന പേരില്‍ പുറത്തിറക്കിയ കുറിപ്പില്‍ മെര്‍സലിന്‍റെ വിവാദത്തിലേക്ക് കടക്കാതെ ആരാധകരെയും പ്രേക്ഷകരെയും നന്ദി അറിയിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു.

വിജയുടെ വാക്കുകള്‍

ദീപാവലിക്ക് പുറത്തിറങ്ങിയ മെര്‍സല്‍ ഇപ്പോള്‍ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.
ചിത്രത്തെ ചിലര്‍ എതിര്‍ത്തിരുന്നു. എന്നാല്‍ സിനിമാ മേഖലയില്‍ നിന്നുമുള്ള സുഹൃത്തുക്കള്‍, സഹനടന്മാര്‍, സംവിധായകര്‍, നടിഗര്‍ സംഘം, പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍, നേതാക്കന്മാര്‍, പാര്‍ട്ടി പ്രതിനിധികള്‍, മാധ്യമ സുഹൃത്തുക്കള്‍, എന്‍റെ സ്നേഹിതര്‍ (ആരാധകര്‍‍), സാധാരണക്കാര്‍, എല്ലാവരും ഒന്നിച്ച്‌ ചേര്‍ന്ന് മെര്‍സലിന്‍റെ മുഴുവന്‍ ടീമിനും വേണ്ട സഹായം നല്‍കി.

മെര്‍സല്‍ വിജയമാക്കി മാറ്റിയ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി. പ്രതിസന്ധിഘട്ടങ്ങളില്‍ പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി.

നിങ്ങളുടെ വിജയ്