യുവതി കാറിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍

0
35

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഷാലിമാര്‍ ബാഗില്‍ യുവതി കാറിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍. ലോകത്തെ മൊത്തം ഞെട്ടിച്ച ഈ സംഭവം നടന്നത് ബുധനാഴ്ച പുലര്‍ച്ചെയാണ്. കാറില്‍ ഭര്‍ത്താവും കുഞ്ഞുമായി സഞ്ചരിക്കുമ്ബോഴാണ് സംഭവം നടന്നത്.

ഗുരുദ്വാരയില്‍ നിന്നും കാറില്‍ തിരിച്ചുവരുമ്ബോള്‍ മറ്റൊരു കാര്‍ ഇവരുടെ കാറിനെ മറികടന്നു കയറുകയും ഭര്‍ത്താവ് പങ്ക് മേത്തയ്ക്കെതിരേ വെടി ഉതിര്‍ക്കുകയും ആയിരുന്നു. എന്നാല്‍ വെടിയേറ്റത് പ്രിയയ്ക്കും.പങ്കജും കുഞ്ഞും രക്ഷപ്പെട്ടു. പരിക്കേറ്റ പ്രിയയെ പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്ന് ദിവസത്തിനിടയില്‍ ഡല്‍ഹിയിലെ അഞ്ചാമത്തെ സംഭവമായി മാറിയിരിക്കുകയാണ് ഇത്. നേരത്തേ ന്യൂ ഉസ്മാന്‍പൂരിലും കൃഷ്ണാനഗറിലും ബൈക്കിലെത്തിയ അജ്ഞാതര്‍ രണ്ടു പേരെ വെടിവെച്ചു കൊന്നിരുന്നു.

കാര്‍ തടഞ്ഞ് കൊള്ള നടത്താന്‍ ശ്രമിച്ച അക്രമികളാണ് ഭാര്യയെ വെടിവെച്ച്‌ കൊന്നതെന്ന് ഭര്‍ത്താവ് പൊലീസിന് മൊഴി നല്‍കി. കവര്‍ച്ച തടയാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ ഭാര്യയെ വെടിച്ചു വീഴ്ത്തുകയായിരുന്നുവെന്ന് യുവാവ് വ്യക്തമാക്കി. സംഭവമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.