രാജസ്ഥാന്: രാജസ്ഥാനിലെ അല്‍വാറില്‍ സാനിട്ടറി നാപ്കിന് നിര്‍മ്മാണ ഫാക്ടറിയില്‍ വന്‍ തീപിടുത്തം. തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. ഗുഡ്ഗാവില്‍ നിന്നുള്‍പ്പെടെ ഫയര്‍ എന്ജിന് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതേസമയം, ഫാക്ടറിക്കുള്ളില്‍ നാലു തൊഴിലാളികള്‍ അകപ്പെട്ടതായി ദൃക്സാക്ഷികള്‍ പറയുന്നുണ്ടെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല. അല്‍വാറിലെ ജാപ്പനീസ് വ്യാവസായിക മേഖലയിലുള്ള യൂണിചാം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. തുടര്‍ന്ന് സമീപത്തേയ്ക്കും തീപടരുകയായിരുന്നു. 600 ലധികം തൊഴിലാളികളാണ് ഫാക്ടറിയില്‍ ജോലി ചെയ്യുന്നത്.