റവന്യൂ മന്ത്രിക്ക് മുകളിലല്ല റവന്യൂ സെക്രട്ടറിയെന്ന് കാനം

0
31

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് റവന്യൂ സെക്രട്ടറി പി.എച്ച്.കുര്യനെ വിമര്‍ശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. മന്ത്രിക്ക് മുകളിലല്ല റവന്യൂ സെക്രട്ടറിയെന്ന് കാനം തുറന്നടിച്ചു. കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും അഴിമതിക്കാരെയും കയ്യേറ്റക്കാരെയും പിന്തുണയ്ക്കില്ലെന്നും കാനം വ്യക്തമാക്കി.

റിപ്പോര്‍ട്ടിന്മേല്‍ കൂടുതല്‍ നിയമോപദേശം വേണമെന്ന് റവന്യൂ വകുപ്പ് അഡീ.ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്റെ പ്രസ്താവയെയാണ് കാനം വിമര്‍ശിച്ചത്. അതേസമയം, നികത്തിയ ഭൂമി ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ടതാണോയെന്ന് പരിശോധിക്കണമെന്നും. ഉപഗ്രഹ ചിത്രങ്ങള്‍ വെച്ച് കൂടുതല്‍ പരിശോധിക്കണമെന്നും പി.എച്ച്.കുര്യന്‍ ആവശ്യപ്പെട്ടു.