റോഡ് ത്രില്ലര്‍ മൂവി ഓവര്‍ടേക്ക് നവംബര്‍ 3ന് തിയേറ്ററുകളിലെത്തുന്നു

0
96

റോഡ് ത്രില്ലര്‍ മൂവി ഓവര്‍ടേക്ക് നവംബര്‍ 3ന് തിയേറ്ററുകളിലേക്ക് എത്തുന്നു.ഇന്ത്യ, അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, മിഡിലീസ്സ്റ്റ്, ശ്രീലങ്ക എന്നിവിടങ്ങളിലാണ് ചിത്രം റീലീസ് ചെയ്യുന്നത്.ജോണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓവര്‍ടേക്ക് .

താരനിരയെക്കാള്‍ ഒരു ട്രക്കും കാറും നായക പ്രതിനായക സ്ഥാനത്ത് നില്‍ക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.

ഒരു ഫാമിലി റോഡ് മൂവി ത്രില്ലറായ ഈ ചിത്രം സൗണ്ടിനും വിഷ്വല്‍സിനും പ്രാധാന്യം നല്‍കി കൊണ്ട് സസ്പെന്‍സ് നിലനിര്‍ത്തുന്നതിനാല്‍ തീയേറ്ററില്‍ പ്രേക്ഷകര്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കും.

കാത്തിരുപ്പുകൾക്കു വിരാമമിട്ടുകൊണ്ട് നവംബർ 3 ന് ഓവർ ടേക്ക് തിയേറ്ററുകളിലേക്ക്, മാക്ട്രോ പിക്‌ചേഴ്‌സ് ആണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്

Posted by Cinema Pranthan on 24 ಅಕ್ಟೋಬರ್ 2017

വിജയ് ബാബു, പാര്‍വതി നായര്‍, ദീപക് പറംബ്ബോള്‍, നിയാസ്, കൃഷ്ണ, അഞ്ജലി നായര്‍, അജയ് നടരാജന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്.

അനില്‍ കുഞ്ഞപ്പന്‍ തിരക്കഥയും, ദിനേശ് നീലകണ്ഠന്‍ സംഭാഷണവും അജയന്‍ വിന്‍സെന്റ് ക്യാമറയും ജോളി മാസ്റ്റര്‍ ആക്ഷനും ചെയ്തിരിക്കുന്നു.

മള്‍ട്ടിക്യാമറയില്‍ ചിത്രീകരിച്ച ചിത്രം ഇന്ത്യയുടെ പല ഭാഗത്തു നിന്നുമുള്ള നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ജോണ്‍ ജെ സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്

 

മാക്‌ട്രോ പിക്ചേഴ്സ് വിതരണം ഏറ്റെടുത്തിരിക്കുന്നു.

കേരളാ, മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുമുള്ള ടെക്നിഷ്യന്‍സും എക്വുപ്മെന്റ്സുമാണ് ഈ ചിത്രത്തെ ലോക നിലവാരമുള്ള ചിത്രമാക്കുന്നത്.