ഹൈദരാബാദ്: പ്രശസ്ത ക്രോസ് കണ്ട്രി വനിതാ ബൈക്ക് റൈഡര്‍ സന ഇഖ്ബാല്‍ (29) കാറപകടത്തില്‍ മരിച്ചു. ഹൈദരാബാദില്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചെ 3.30 ഒാടെ ഹൈദരാബാദ് നഗരത്തതിലെ റിങ് റോഡിലാണ് അപകടമുണ്ടായത്. നര്സിങ്കിയില് നിന്നും തോലിചൗകിയിലെ വീട്ടിലേക്ക് ഭര്‍ത്താവ് അബ്ദുള്‍ നദീമിനൊപ്പം കാറില്‍ സഞ്ചരിക്കവെയാണ് അപകടം ഉണ്ടായത്.
വിഷാദത്തിനും ആത്മഹത്യക്കുമെതിരെ പരിപാടികളുമായി രാജ്യത്തുടനീളം റോയല്‍ എന്‍ഫീല്‍ഡ് ബുളളറ്റില്‍ യാത്ര ചെയ്താണ് സന ശ്രദ്ധേയയായത്.
നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. തലക്ക് പരിക്കേറ്റ സനയെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണപ്പെടുകയായിരുന്നു. ഇവര്‍ക്ക് രണ്ട് വയസുള്ള കുട്ടിയുണ്ട്. അമിതവേഗം കാരണമാണ് അപകടം ഉണ്ടായതെന്നാണ് നിഗമനം. ഗുരുതരമായി പരുക്കേറ്റ നദീമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.