വിദ്യാഭ്യാസവായ്പ കുടിശ്ശിക വന്നിട്ടുള്ളവര്‍ക്ക് തിരിച്ചടയ്ക്കുന്നതിനുള്ള അവസാനതീയതി നീട്ടി

0
29

തിരുവനന്തപുരം : വിദ്യാഭ്യാസവായ്പയില്‍ കുടിശ്ശിക വന്നിട്ടുള്ളവര്‍ക്ക് തിരിച്ചടയ്ക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കുന്ന പദ്ധതിയില്‍ അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടിയതായി മന്ത്രി ഡോ.തോമസ് ഐസക് അറിയിച്ചു.

അമ്പതിനായിരത്തോളം കുട്ടികള്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 33,000 പേര്‍ അപേക്ഷയും രേഖകളും സമര്‍പ്പിച്ചു. രജിസ്റ്റര്‍ ചെയ്തവരില്‍ ഇരുപതിനായിരത്തോളം പേര്‍ ഇനിയും അപേക്ഷിക്കാനുള്ളതിനാലാണ് തീയതി നീട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു.