വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം: എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു

0
29


കോഴിക്കോട്: വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതില്‍ എംഎല്‍എയ്‌ക്കെതിരെ പോലീസ് കേസെടുത്തു. കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിനെതിരെയാണ് പോലീസ് കേസെടുത്തത്. വിദ്യാര്‍ഥികള്‍ കൊടുവള്ളി മുസ്ലീം ഓര്‍ഫനേജ് കോളേജിലെ ബി.എഡ് സെന്ററിലെ പരിപാടി കഴിഞ്ഞുവരികയായിരുന്നു. ഈ സമയത്താണ് എംഎല്‍എ മര്‍ദ്ദിച്ചത്. വിദ്യാര്‍ഥികളെ എം.എല്‍എ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.

നേരത്തെ എംഎസ്എഫ് കോളേജിലെ സ്റ്റേജ് നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ചിരുന്നു. തനിക്കെതിരെ പ്രതിഷേധിച്ചതിനാണ് എംഎല്‍എ വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചത്. അഴിമതി ആരോപിച്ച് പ്രതിഷേധിക്കുന്നതിനിടെയാണ് പ്രകോപിതനായി എം.എല്‍.എ മര്‍ദിച്ചത്. ഈ ദൃശ്യങ്ങള്‍ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിരുന്നു.

എംഎല്‍എ വിദ്യാര്‍ഥികളെ പിന്തുര്‍ന്ന് മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയെന്ന് പരാതിയില്‍ എംഎല്‍എയുടെ ഗണ്‍മാന്‍ നല്‍കിയ മറ്റൊരു പരാതിയിലും പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ മുസ്‌ലിം ലീഗില്‍ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന പരാതിയും കാരാട്ട് റസാഖ് ഉന്നയിച്ചിട്ടുണ്ട്.