വിമാനയാത്രകളിലെ ലഗേജുകളില്‍ നിന്ന് ലാപ്‌ടോപുകളെ നിരോധിക്കുമെന്ന് സൂചന

0
63

ന്യൂഡല്‍ഹി: ഇലക്ട്രോണിക് ഉപകരണങ്ങളുടെ ബാറ്ററികള്‍ നിരന്തരം പൊട്ടിത്തെറിക്കുന്ന സാഹചര്യത്തില്‍ പുതിയ തീരുമാനവുമായി ഇന്റര്‍ നാഷണല്‍ സിവില്‍ ഏവിയേഷന്‍. പേഴ്‌സണല്‍ ഇലക്ട്രോണിക് ഉപകരണങ്ങളായ ലാപ്‌ടോപുകളും മറ്റും വിമാനയാത്രകളിലെ ലഗേജുകളില്‍ നിന്ന് നിരോധിച്ചേക്കുമെന്നാണ് സൂചന.

രാജ്യാന്തര തലത്തില്‍ ഏതെങ്കിലും വിമാനത്താവള അധികൃതര്‍ പേഴ്‌സണല്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിരോധനം നടപ്പാക്കുകയാണെങ്കില്‍ ഇന്ത്യയും അത് പിന്തുടരുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വക്താവ് അറിയിച്ചു. നിലവില്‍ പവര്‍ ബാങ്കുകള്‍, പോര്‍ട്ടബിള്‍ മൊബൈല്‍ ചാര്‍ജറുകള്‍, ഇ-സിഗരറ്റുകള്‍ തുടങ്ങിയവ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ നിരോധിച്ചിട്ടുണ്ട്.