വി എസ് വിഴിഞ്ഞത്ത് ; സമരക്കാരെ കാണാതെ മടങ്ങി

0
31

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് മതിയായ നഷ്ടപരിഹാര പാക്കേജുകള്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കോട്ടപ്പുറം ഇടവകയുടെ നേതത്വത്തില്‍ പദ്ധതി പ്രദേശത്ത് ജനകീയ സമരത്തെ അഭിസംബോധന ചെയ്യാതെ വി എസ് മടങ്ങി. സമരക്കാരെ കാണാന്‍ വി.എസ് എത്തിയെങ്കിലും സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് പിന്മാറണമെന്ന് വി എസിനോട് പൊലീസ് അഭ്യര്‍ത്ഥിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം മടങ്ങുകയായിരുന്നു.

സമരക്കാരെ അഭിവാദ്യം ചെയ്യണമെന്നുണ്ടായിരുന്നെന്ന് വി.എസ് പറഞ്ഞു. എന്നാല്‍ സംഘര്‍ഷമുണ്ടെന്ന് റിപ്പോര്‍ട്ടുള്ളതിനാല്‍ താന്‍ മടങ്ങുകയാണെന്ന് പറഞ്ഞാണ് വിഎസ് മടങ്ങിയത്.

ഇന്നലെ പുലര്‍ച്ചെയാണ് തുറമുഖ ബെര്‍ത്ത് നിര്‍മാണത്തിന്റെ ഭാഗമായി പൈലിംഗ് ജോലികള്‍ ആരംഭിച്ചത്. പൈലിംഗിനെ തുടര്‍ന്ന് കരിമ്പള്ളിക്കര മേഖലയിലെ വീടുകള്‍ക്ക് വിള്ളലുണ്ടാകുന്നെന്ന് ആരോപിച്ചാണ് ജനങ്ങളുടെ പ്രതിഷേധം. കഴിഞ്ഞ മേയ് 8ന് സമാനമായ പ്രതിഷേധ സമരം അരങ്ങേറുകയും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.