ഹോണ്ട ഗ്രാസിയയുടെ ബുക്കിംഗ് തുടങ്ങി

0
84

ഹോണ്ടയുടെ പുത്തന്‍ അര്‍ബന്‍-സ്‌കൂട്ടര്‍ ഗ്രാസിയയുടെ വരവിനുള്ള ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചിരിക്കുകയാണ്. പുതിയ ഗ്രാസിയ സ്‌കൂട്ടറിന്റെ ബുക്കിംഗ് 2017 ഓക്ടോബര്‍ 25 മുതല്‍ ആരംഭിക്കുമെന്ന് ഹോണ്ട അറിയിച്ചു കഴിഞ്ഞു.

2000 രൂപ മുന്‍കൂര്‍ പണമടച്ച് രാജ്യത്തുടനീളമുള്ള ഹോണ്ട ഡീലര്‍ഷിപ്പുകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം. അത്യാധുനിക അര്‍ബന്‍ സ്‌കൂട്ടറാണ് ഗ്രാസിയ എന്നാണ് ഹോണ്ടയുടെ വാദം.

അഗ്രസീവ് ഡിസൈനാണ് ഗ്രാസിയയുടെ മുഖമുദ്രയെന്ന് പുറത്ത് വന്ന ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. തികച്ചും വേറിട്ട ഡിസൈന്‍ ശൈലിയാണ് ഹോണ്ട ഗ്രാസിയയ്ക്കുള്ളത്.

വലുപ്പമേറിയ V-Shaped ഹെഡ്‌ലാമ്പാണ് സ്‌കൂട്ടറിന്റെ പ്രധാന ഹൈലൈറ്റ്. ആക്ടിവയ്ക്ക് സമാനമായ വലിയ ഫ്രണ്ട് വീലും, ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകളും, ഡിസ്‌ക് ബ്രേക്കുമാണ് ഗ്രാസിയയില്‍ ഒരുങ്ങിയിട്ടുള്ളത്.

ഒപ്പം, ഹോണ്ടയുടെ കോമ്പി-ബ്രേക്ക് ടെക്‌നോളജിയും ഗ്രാസിയയ്ക്ക് ലഭിച്ചിട്ടുണ്ട്. പിന്‍നിര യാത്രക്കാര്‍ക്ക് വേണ്ടി മെറ്റല്‍ ഫൂട്ട്‌പെഗുകളും മോഡലില്‍ ഇടംപിടിച്ചിട്ടുണ്ട്.

അര്‍ബന്‍ ഉപഭോക്താക്കളെയാണ് മോഡല്‍ ലക്ഷ്യമിടുന്നത്. ഡീലര്‍ഷിപ്പ് സ്റ്റോക്ക് യാര്‍ഡില്‍ നിന്നും ക്യാമറ പകര്‍ത്തിയ പുതിയ ഗ്രാസിയ സ്‌കൂട്ടറിന്റെ ചിത്രങ്ങള്‍, വരവിലേക്കുള്ള സൂചന നല്‍കി കഴിഞ്ഞു.