BSNL ന്റെ പുതിയ ഓഫര്‍ ജിയോയെ മറികടക്കുന്നു

0
50

BSNL പുതിയ ഓഫറുകള്‍ പുറത്തിറക്കി. മികച്ച ഒട്ടനവധി ആനുകൂല്യങ്ങളും പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം 20 മുതല്‍ ഈ പ്ലാനുകള്‍ പ്രാബല്യത്തില്‍ വന്നു തുടങ്ങിയിട്ടുണ്ട്. പുതിയ ഓഫര്‍ 444 രൂപയുടെ റീച്ചാര്‍ജില്‍ ഉപഭോക്താക്കള്‍ക്ക് ഇന്ത്യയിലുടനീളം ഏതു നെറ്റ് വര്‍ക്കിലും സൗജന്യ കോളുകള്‍ ചെയ്യാം.
അതുകൂടാതെ ഡാറ്റയുടെ വാലിഡിറ്റി 180 ദിവസത്തേക്കും കോളുകളുടെ വാലിഡിറ്റി 84 ദിവസത്തേക്കുമാണ്.

ഈ ഓഫര്‍ ജിയോയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് മികച്ച ഓഫര്‍ ആണെന്നു പറയാം. കാരണം ജിയോയുടെ 509 രൂപയുടെ റീചാര്‍ജില്‍ നേരത്തെ 56 ദിവസത്തെ വാലിഡിറ്റി ലഭിച്ചിരുന്നത് ഇപ്പോള്‍ 49 ദിവസമേയുള്ളൂ. 112 ജിബിയില്‍ നിന്നും 98 ജിബിയായി കുറച്ചിരിക്കുകയുമാണ്.

ബിഎസ്എന്‍എല്‍ ന്റെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് കേരള പ്ലാനിലേക്കു മാറണം എങ്കില്‍ PLAN KEALA എന്ന് 123യിലേക്ക് മെസേജ് അയച്ചാല്‍ പ്ലാന്‍ ആക്ടിവേറ്റ് ആകുന്നതാണ്.

എസ്എംഎസിലൂടെ പ്ലാന്‍ ആക്ടിവേറ്റ് ചെയ്യുന്നവര്‍ക്ക് 446 രൂപയ്ക്കു പകരം 377.7 രൂപ നല്‍കിയാല്‍ മതിയാകും.കൂടുതല്‍ വിവരങ്ങള്‍ക്ക് BSNL കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടുക.